പാലക്കാട്: ചന്ദ്രനഗർ ഭാരതമാതാ സിഎംഐ പബ്ലിക് സ്കൂളിൽ ജേഴ്സി ഡേ ആഘോഷിച്ചു. വിദ്യാർഥികൾ കിക്കോഫ് കാർണിവൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു. കൂടാതെ ഫിഫ പതാക നിർമാണ മത്സരവും സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് സേവ്യർ സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. ലിൻജോ എ. ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.